NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മെസ്സിയുടെ പേരിൽ തട്ടിപ്പ്: മുൻ കായികമന്ത്രി വി. അബ്ദുറഹിമാന് എതിരെ അന്വേഷണം, ഉത്തരവിറങ്ങി

തിരുവനന്തപുരം : അർജന്റീന ഫുട്‌ബോൾ ടീമിനെയും മെസ്സിയെയും കേരളത്തിൽ എത്തിക്കാനെന്ന പേരിൽ നടന്ന തട്ടിപ്പിൽ മുൻ കായികമന്ത്രി വി.അബ്ദുറഹിമാനെ പ്രതി ചേർക്കാൻ തീരുമാനം. ഇതു സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. അഴിമതി നിരോധന നിയമത്തിലെ നാലു വകുപ്പുകളാണ് ചുമത്തുക. പത്തുവർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ്.

ഔദ്യോഗിക പദവിയുടെ ദുരുപയോഗം, അനധികൃതമായി ആനുകൂല്യം സ്വീകരിക്കൽ, പൊതുസ്വത്തിന്റെ ദുരുപയോഗം എന്നിവ പ്രകാരമാണ് കേസ് എടുത്തത്. അബ്ദുറഹിമാനും ഉദ്യോഗസ്ഥർക്കുമെതിരായ അന്വേഷണത്തിന് നേരത്തെ ഗവർണറുടെ അനുമതി ലഭിച്ചിരുന്നു.

 

അബ്ദുറഹിമാന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.സത്യപാലൻ, കേരള സ്‌പോർട്‌സ് കൗൺസിൽ മുൻ പ്രസിഡന്റ് യു.ഷറഫലി എന്നിവർക്കെതിരെയും അഴിമതിനിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തും.

അർജന്റീന ഫുട്‌ബോൾ ടീമിന്റെ കേരള സന്ദർശനത്തിന്റെ മറവിൽ നടന്ന ക്രമക്കേടുകൾ അന്വേഷിക്കുന്ന എഡിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള എസ്‌ഐടി അഴിമതിക്കേസും അന്വേഷിക്കും.

അർജന്റീന ടീമിന്റെ പേരിൽ നടത്തിയ സാമ്പത്തിക ക്രമക്കേടുകളിൽ കളമശേരി പൊലീസ് റജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ എസ്‌ഐടിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതിയും ആർബിസി രണ്ടാം പ്രതിയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!