NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മന്ത്രിമാർക്ക് പുതിയ ഇന്നോവ കാറുകൾ വാങ്ങാൻ സർക്കാർ; 24 വാഹനങ്ങൾക്കായി ചെലവിടുന്നത് 9.60 കോടി രൂപ

മന്ത്രിമാർക്കായി പുതിയ കാറുകൾ വാങ്ങാൻ സംസ്ഥാന സർക്കാർ. കാലപ്പഴക്കമുള്ള ഔദ്യോഗിക വാഹനങ്ങൾ മാറ്റുന്നതിന്റെ ഭാഗമായാണ് 24 ഇന്നോവ കാറുകൾ വാങ്ങാൻ ഉത്തരവിറക്കിയത്. ഇതിനായി 9.60 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ടൂറിസം വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചായിരിക്കും വാഹനങ്ങൾ വാങ്ങുക.

 

പുതുതായി വാങ്ങുന്ന 24 വാഹനങ്ങളിൽ 22 എണ്ണം മന്ത്രിമാർക്ക് അനുവദിക്കും. ശേഷിക്കുന്ന രണ്ട് കാറുകൾ വി.ഐ.പികളുടെയും വിദേശ അതിഥികളുടെയും സന്ദർശനങ്ങളുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ ആവശ്യങ്ങൾക്കായി ഉപയോഗിക്കും.

 

മന്ത്രിമാരുടെ നിലവിലെ വാഹനങ്ങൾ കാലപ്പഴക്കം ചെന്നതിനാൽ മാറ്റണമെന്ന നിർദേശങ്ങൾ നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ വാഹനങ്ങൾ വാങ്ങാനുള്ള സർക്കാർ തീരുമാനം. 24 കാറുകൾക്കായി വലിയ തുക ചെലവഴിക്കുന്നതിനെച്ചൊല്ലി തീരുമാനം ചർച്ചയാകാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!