NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കാലവർഷം ദുർബലം; കേരളത്തിൽ ഇന്നും നാളെയും അഞ്ചു ഡിഗ്രി വരെ ചൂട് ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായതോടെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും (ജൂലൈ 15, 16 തീയതികളില്‍) കേരളത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഉയർന്ന താപനില സാധാരണയേക്കാൾ നാല് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ വർധിക്കാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.

അതിനിടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ബംഗ്ലാദേശിനും മുകളിലായി ഇന്നലെ നിലനിന്നിരുന്ന ചക്രവാതച്ചുഴി ഇന്ന് രാവിലെയോടെ വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ ഒഡീഷ – പശ്ചിമ ബംഗാള്‍ തീരങ്ങള്‍ക്ക് മുകളിലായി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു.

അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിച്ച് ശക്തമായ ന്യൂനമർദ്ദമായി മാറാനും വടക്കൻ ഒഡിഷയിലൂടെയും പശ്ചിമ ബംഗാളിലെ ഗംഗാ സമതലങ്ങളിലൂടെയും വടക്ക്-പടിഞ്ഞാറ് ദിശയിൽ നീങ്ങാനും സാധ്യതയുണ്ട്. കേരളത്തിൽ ഇന്ന് മുതൽ ഞായറാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!