NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലപ്പുറത്ത് പ്ലസ് വണ്ണിന് അധിക സീറ്റും ബാച്ചും അനുവദിക്കും; മൂന്നാം അലോട്ട്‌മെന്റിന് ശേഷം നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി..!

മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ അധിക സീറ്റുകളും പുതിയ ബാച്ചുകളും അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. നിലവിലുള്ള മൂന്നാം അലോട്ട്‌മെന്റ് പ്രക്രിയ പൂർത്തിയായ ശേഷം മലപ്പുറത്തും പാലക്കാട്ടും സീറ്റ് ക്ഷാമം ഉണ്ടായേക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് കരുതുന്നത്.

ഈ സാഹചര്യമുണ്ടായാൽ കുട്ടികൾക്ക് പഠന സൗകര്യം ഉറപ്പാക്കാൻ ആവശ്യമായ അടിയന്തര നടപടികള്‍ സർക്കാർ ഉടൻ കൈക്കൊള്ളുമെന്നും മന്ത്രി.

അതേസമയം, സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ബാഗുകള്‍ പരിശോധിക്കാൻ അദ്ധ്യാപകർക്ക് നിയമപരമായ സ്വാതന്ത്ര്യം നല്‍കുന്ന കാര്യത്തില്‍ വലിയ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും ചീത്ത പറഞ്ഞോ ശാരീരികമായി ശിക്ഷിച്ചോ ഇന്നത്തെ കാലത്ത് വിദ്യാർത്ഥികളെ തിരുത്താൻ കഴിയില്ലെന്നും മന്ത്രി.

അദ്ധ്യാപകർക്ക് വിദ്യാർത്ഥികളുടെ വ്യക്തിപരമായ വസ്തുക്കളും ബാഗുകളും പരിശോധിക്കാൻ പരസ്യമായ അനുമതി നല്‍കിയാല്‍ അത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും മന്ത്രി. കുട്ടികളെ സ്നേഹത്തോടെയും കൗൺസിലിംഗിലൂടെയും വേണം വഴിനടത്തേണ്ടതെന്നാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!