NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കാലവർഷം ഇത്തവണ കനക്കും; ആദ്യ വാരങ്ങളിൽ പെയ്തു തിമിർത്തത് 56 ശതമാനം അധിക മഴ; കഴിഞ്ഞ വർഷത്തെ വരൾച്ചയ്ക്ക് പകരമായി ഇക്കുറി പെരുമഴ; കണക്കുകൾ ഇങ്ങനെ..

 

ഇത്തവണ മൺസൂൺ മഴ മലപ്പുറം ജില്ലയെ കൈവിടില്ലെന്നതിന്റെ ശുഭസൂചനയേകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പുതിയ മഴക്കണക്കുകൾ പുറത്ത്. ജൂൺ ഒന്നു മുതൽ 11 വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ മൺസൂൺ മഴയിൽ 56 ശതമാനത്തിന്റെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

ഇക്കാലയളവിൽ ജില്ലയിൽ ആകെ 182 മില്ലീമീറ്റർ മഴയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 283.2 മില്ലീമീറ്റർ മഴ ഇതിനകം പെയ്തു കഴിഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഇത്തവണ ഏറ്റവും അധികം മഴ ലഭിച്ച ഏഴ് ജില്ലകളുടെ പട്ടികയിൽ മലപ്പുറവും ഇടംപിടിച്ചിട്ടുണ്ട്.

 

അതേസമയം ഇടുക്കി, വയനാട്, കൊല്ലം തുടങ്ങിയ ജില്ലകളിൽ ഈ വർഷം ആദ്യവാരം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ മൺസൂൺ മഴയിൽ ജില്ലയിൽ ഏഴ് ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടിരുന്നത്. മിക്ക ജില്ലകളെയും അന്ന് മൺസൂൺ കാര്യമായി തുണച്ചപ്പോൾ മലപ്പുറത്തെ മാത്രം കൈവിടുന്ന അവസ്ഥയായിരുന്നു.

 

എന്നാൽ ഇത്തവണ തുടക്കം മുതൽ തന്നെ ജില്ലയിൽ മികച്ച രീതിയിലാണ് കാലവർഷം പെയ്തിറങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തിമിർത്തു പെയ്ത മഴയ്ക്ക് ഇന്നലെ താൽക്കാലിക ശമനമുണ്ടായിരുന്നു. പകലിൽ കാര്യമായി എവിടെയും മഴ ലഭിക്കാത്ത സാഹചര്യമായിരുന്നു.

 

ഇന്നും നാളെയും ജില്ലയിൽ പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നുമില്ലെങ്കിലും വരും ദിവസങ്ങളിൽ മഴ വീണ്ടും സജീവമാകുമെന്നും ജൂൺ 14-ന് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധ വെതർ സ്റ്റേഷനുകളിൽ രേഖപ്പെടുത്തിയ മഴയുടെ അളവ് പരിശോധിക്കുമ്പോൾ കരിപ്പൂരിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്—11.2 മില്ലീമീറ്റർ. തൊട്ടുപിന്നാലെ പൊന്നാനിയിൽ നാല് മില്ലീമീറ്ററും അങ്ങാടിപ്പുറത്ത് രണ്ട് മില്ലീമീറ്ററും മഴ ലഭിച്ചു. മഞ്ചേരിയിൽ 1.7 മില്ലീമീറ്ററും നിലമ്പൂരിൽ 0.8 മില്ലീമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്.

അതേസമയം പെരിന്തൽമണ്ണ ഭാഗത്ത് ഇന്നലെ കാര്യമായി മഴയൊന്നും ലഭിച്ചിട്ടില്ല. വരും ദിവസങ്ങളിൽ മഴ വീണ്ടും കനക്കുമെന്ന സൂചനയുള്ളതിനാൽ മലയോര മേഖലകളിലും തീരദേശങ്ങളിലും ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia