കൊണ്ടോട്ടിയിൽ ദാരുണമായ വാഹനാപകടം: ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം
മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ ദാരുണമായി മരിച്ചു. ട്രാവലറും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ട്രാവലർ ഡ്രൈവർ രാജേഷ്, യാത്രക്കാരിയായ രമണി എന്നിവരാണ് മരിച്ചത്.
അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റ എല്ലാവരെയും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ ട്രാവലർ പൂർണ്ണമായും തകർന്നു.
പാലക്കാട് കൊല്ലങ്കോട് പയ്യല്ലൂരിൽ നിന്നും കണ്ണൂർ കൊട്ടിയൂർക്ക് തീർത്ഥാടനത്തിന് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ട്രാവലറിൽ 28 പേരുണ്ടായിരുന്നു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
അപകടത്തിൽ പരിക്കേറ്റ പത്തുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.
എതിർദിശയിൽ നിന്നെത്തിയ ലോറിയുമായി കൂട്ടിയിടിച്ചതിന്റെ ആഘാതത്തിൽ ട്രാവലറിന്റെ മുൻവശം പൂർണ്ണമായും തകർന്ന നിലയിലാണ്.
പുലർച്ചെ വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും തുടർന്നെത്തിയ പൊലീസും ഫയർഫോഴ്സും ചേർന്നാണ് തകർന്ന വാഹനത്തിനുള്ളിൽ നിന്നും ആളുകളെ പുറത്തെടുത്തത്. പരിക്കേറ്റ മറ്റു യാത്രക്കാർ കോഴിക്കോട് മെഡിക്കൽ കോളേജിൽ വിദഗ്ദ്ധ ചികിത്സയിലാണ്.
