NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വള്ളിക്കുന്നിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ. സി.പി. മുസ്തഫ

വള്ളിക്കുന്നിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ. സി.പി. മുസ്തഫ ജനവിധി തേടും.

മൂന്നിയൂർ പഞ്ചായത്തിലെ വെളിമുക്ക് സ്വദേശിയാണ് മുസ്തഫ.

മുപ്പത്തിയഞ്ച് വർഷമായി പരപ്പനങ്ങാടി കോടതിയിൽ അഭിഭാഷകനാണ്. തിരൂർ, മലപ്പുറം മഞ്ചേരി കോടതികളിലും പ്രാക്ടീസ് ചെയ്ത് വരുന്നു.

നിലവിൽ പരപ്പനങ്ങാടി ബാർ അസോസിയേഷൻ, തിരൂരങ്ങാടി പി എസ് എം ഒ കോളേജ് അലുംനി അസോസിയേഷൻ എന്നിവയുടെ പ്രസിഡണ്ടുമാണ്.

ജീവകാരുണ്യ രംഗത്ത് സജീവ സാന്നിദ്ധ്യമായ മുസ്തഫ വെളിമുക്ക് പാലിയേറ്റീവിൻ്റെ സജീവ പ്രവർത്തകനാണ്.

വെളിമുക്ക് വി ജെ പള്ളി സ്കൂളിൻ്റെയും തിരൂരങ്ങാടി ഓറിയൻ്റൽ ഹൈസ്കൂൾ അലുംമിനി പ്രസിഡൻറായിരുന്നു. പിടിഎ പ്രസിഡണ്ടായിരുന്നു. ജനകീയാസൂത്രണ – സാക്ഷരതാ കാമ്പയിനുകളുടെ കീ റിസോഴ്സ് പേഴ്സണനായിരുന്നു.

പുത്തൻ പള്ളി മഖാമിൻ്റെ വഖഫ് എക്സിക്യൂട്ടീവ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1995 മുതൽ 2005 വരെ മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് ബോർഡംഗമായിരുന്ന മുസ്തഫ രണ്ട് വർഷം പഞ്ചായത്ത് പ്രസിഡണ്ട് പദവിയും വഹിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *