NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ടപകടം; ഒരാൾക്ക് പരിക്ക്; ഭാരവാഹികൾക്കെതിരെ കേസ്..!

എടപ്പാൾ കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ടിനിടെ അപകടം. വെടിക്കെട്ട് അവശിഷ്ടങ്ങൾ ചിതറിത്തെറിച്ച് ശരീരത്തിൽ വീണ് ഒരാൾക്ക് പരിക്കേറ്റു.

അത്താണിപ്പടി കണ്ണത്ത് സജീവൻ (32) ആണ് അപകടത്തിൽപ്പെട്ടത്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ട് കാണാൻ നിൽക്കുമ്പോഴായിരുന്നു സംഭവം.

വെടിക്കെട്ടിനിടെ ചിതറിത്തെറിച്ച അവശിഷ്ടം സജീവന്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തിന് ചികിത്സ ലഭ്യമാക്കി.

ക്ഷേത്രപരിസരത്ത് നടന്ന ആഘോഷത്തിനിടയിലുണ്ടായ ഈ സംഭവം നാട്ടുകാരിൽ ആശങ്കയുണ്ടാക്കി.

സംഭവത്തിൽ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് ചങ്ങരംകുളം പോലീസ് കേസെടുത്തു. വെടിക്കെട്ടിന് നേതൃത്വം നൽകിയ രണ്ടുപേർക്കെതിരെയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണോ വെടിക്കെട്ട് നടത്തിയത് എന്നതടക്കമുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *