NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നടന്നുപോകുന്നതിനിടെ തേനീച്ചക്കൂട്ടം പാഞ്ഞടുത്തു; യുവാക്കൾക്കും വിദ്യാർത്ഥികൾക്കും പരിക്ക്; നാല് പേർ ആശുപത്രിയിൽ

പ്രതീകാത്മക ചിത്രം

മഞ്ചേരി ചെരണിയിൽ കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു.

യു.കെ. മുഹമ്മദ് സാബിത്ത് (15), അത്തിമണ്ണിൽ അബ്ദുൽ സലാം (47), മകൻ ആദിൽ മുഹമ്മദ് (16), എ.എം. ഹുസൈൻ (35) എന്നിവരെയാണ് തേനീച്ചകൾ കൂട്ടമായി ആക്രമിച്ചത്.

ചെരണി പ്ലൈവുഡ് റോഡ്, ചെമ്മരം ഭാഗത്താണ് സംഭവം നടന്നത്. റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് ഇവർക്ക് കുത്തേറ്റത്.

തിങ്കളാഴ്ച രാത്രിയിലും ഇതേ പ്രദേശത്ത് ഒരാൾക്ക് തേനീച്ചയുടെ കുത്തേറ്റിരുന്നു. പരിക്കേറ്റവർ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

ആക്രമണം ആവർത്തിക്കുന്നുണ്ടെങ്കിലും പ്രദേശത്ത് തേനീച്ചയുടെ കൂടുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാർ.

അപ്രതീക്ഷിതമായി തേനീച്ചകൾ ഇളകി വരുന്നത് ജനങ്ങളിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *