NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വള്ളിക്കുന്നിൽ മരത്തിൽ നിന്നും തോൽ വെട്ടുന്നതിനിടെ താഴേക്ക് വീണ് 63 കാരൻ മരിച്ചു.

വള്ളിക്കുന്ന് : മരത്തിൽ നിന്നും തോൽ വെട്ടുന്നതിനിടെ താഴേക്ക് വീണ്  63 കാരൻ മരിച്ചു. അത്താണിക്കൽ പൊതുവീട്ടിൽ സെയ്തലവി കോയ ഹാജി (63) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ ഏഴരയോടെ അത്താണിക്കലിലെ പറമ്പിൽ മരത്തിൽ നിന്നും തോൽ വെട്ടുന്നതിനിടെയാണ് അപകടം. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹിദായത്തുൽ ഇസ്‌ലാം സംഘം ഇർഷാദ് സ്വിബിയാൻ മദ്രസ്സ കമ്മറ്റിയുടെ വൈസ് പ്രസിഡന്റും അത്താണിയിലെ ദീനിപ്രവർത്തകനുമായിരുന്നു.

സിപിഎം അത്താണിക്കൽ ബ്രാഞ്ചംഗവും മുൻ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മറ്റിയംഗവുമാണ്.

പരപ്പനങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം അത്താണിക്കൽ ഓപ്പൺ എയർ തിയേറ്ററിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് വീട്ടിലേക്ക് മാറ്റി.

അത്താണിക്കലിൽ ഏറെക്കാലം ചുമട്ട് തൊഴിലാളിയായിരുന്നു. കുറ്റിപ്പുറം എഫ്സിഐ ഗോഡൗണിലും തൊഴിലാളിയായിരുന്നു.

സിപിഎം ജില്ല സെക്രട്ടറിയേറ്റംഗങ്ങളായ ഇ. ജയൻ, വി. ശശികുമാർ, ജില്ല കമ്മറ്റിയംഗം വി.പി. സോമസുന്ദരൻ, സിഐടിയു ജില്ല ജനറൽ സെക്രട്ടറി വി.പി. സക്കറിയ, സിപിഎം വള്ളിക്കുന്ന് ഏരിയ സെക്രട്ടറി ഇ. നരേന്ദ്രദേവ് എന്നിവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.

 

ഭാര്യ : സുഹറാബി.മക്കൾ : സൈനുൽ ആബിദ് (ആർമി), കദീജ, സഫീദ.

മരുമക്കൾ : ഹബീബ് റഹ്മാൻ, നൗഷാദ്, നിഹാല യാസ്മീൻ. സഹോദരങ്ങൾ : മൊയ്തീൻ കോയ, അബൂബക്കർ, ബീപാത്തുമ്മ, റാബിയ, പരേതയായ ഇമ്മാച്ചുട്ടി.

കബറടക്കം ഞായർ രാവിലെ 9 ന് ചിനപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *