ആദ്യ പ്രസവത്തില്‍ മൂന്നുമക്കള്‍ ജനിച്ച 27കാരിക്ക് രണ്ടാം പ്രസവത്തില്‍ നാലുമക്കള്‍


ആദ്യ പ്രസവത്തിൽ മൂന്നുമക്കൾ ജനിച്ച 27കാരിക്ക് രണ്ടാം പ്രസവത്തിൽ നാലുമക്കൾ. മഹാരാഷ്ട്രയിലെ സതാരയിലാണ് സംഭവം.
കാജൽ വികാസ് ഖാകർദിയ ആണ് കഴിഞ്ഞദിവസം നാലുമക്കൾക്ക് ജന്മം നൽകിയത്.
സിസേറിയനിലൂടെയായിരുന്നു 33 ആഴ്ച്ച പ്രായമെത്തിയ ഗർഭസ്ഥ ശിശുക്കളെ പുറത്തെടുത്തത്.
മൂന്ന് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് കാജലിന് ജനിച്ചത്. 1.3 കിലോഗ്രാം മുതൽ 1.4 കിലോഗ്രാം വരെയാണ് കുഞ്ഞുങ്ങളുടെ ഭാരം.
മാസം തികയാതെ പ്രസവിച്ചതിനാൽ കുട്ടികളെ ഇൻകുബേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.
ഗർഭകാലത്ത് സ്‌കാനിങ്ങിന് യുവതി വിധേയയായിരുന്നില്ല.
കഴിഞ്ഞദിവസം ബന്ധുവീട്ടിലെത്തിയപ്പോഴാണ് യുവതിക്ക് പ്രസവവേദനയാരംഭിച്ചത്.
ഉടൻ തന്നെ സമീപ ആശുപത്രിയിലെത്തിക്കുകയും ഇവിടെ നടത്തിയ സ്കാനിങ്ങിൽ ഒന്നിലധികം കുട്ടികൾ വയറ്റിലുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.
ഈ സമയം മാത്രമാണ് യുവതി ഇക്കാര്യം അറിയുന്നത്.
നിർമാണത്തൊഴിലാളിയായ യുവതി ഗർഭകാലത്ത് സ്‌കാനിങ്ങിനൊന്നും വിധേയയായിരുന്നില്ല.
നിർമാണത്തൊഴിലാളിയായ വികാസ് ആണ് ഭർത്താവ്.
കേസ് ഗുരുതരമായതിനാൽ ആദ്യ ആശുപത്രിയിൽ നിന്ന് കൂടുതൽ സൗകര്യങ്ങൾ ഉള്ള ആശുപത്രിയിലേക്ക് യുവതിയെ മാറ്റുകയായിരുന്നു.
അഞ്ചുവർഷം മുമ്പായിരുന്നു ആദ്യപ്രസവത്തിൽ യുവതിക്ക് മൂന്ന് മക്കൾ ജനിച്ചത്.