NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കക്കാട് പിട്ടാപ്പിള്ളി ഏജൻസിയിൽ മോഷണം; പണം കവർന്നു 

1 min read

പ്രതീകാത്മക ചിത്രം

തിരൂരങ്ങാടി : കക്കാട് പിട്ടാപ്പിള്ളി ഏജൻസിയിൽ മോഷണം. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. പിറക് വശത്തെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്.

മേശയിലുണ്ടായിരുന്ന 32000 രൂപ കവർന്നു. ജീവനക്കാർ രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.

 

പിറകിലെ പൂട്ട് പൊളിച്ച നിലയിൽ ആയിരുന്നു. മേശ പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായത് അറിഞ്ഞത്. മോഷ്ടാവിന്റെ സി സി ടി വി ദൃശ്യം ലഭിച്ചിട്ടുണ്ട്.

അസിസ്റ്റന്റ് മാനേജർ നൽകിയ പരാതിയിൽ തിരൂരങ്ങാടി പോലീസ് കേസെടുത്തു.

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!