സി.പി.എം തിരൂരങ്ങാടി ഏരിയാ സമ്മേളനത്തിന് തുടക്കമായി.
1 min read

തിരൂരങ്ങാടി: സി.പി.എം തിരൂരങ്ങാടി ഏരിയ സമ്മേളനത്തിന് ചെമ്മാട്ട് ആവേശകരമായ തുടക്കം. മുതിർന്ന അംഗം കെ. പ്രഭാകരൻ പതാക ഉയർത്തി.
തിരൂരങ്ങാടി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ (സി കെ ബാലൻ നഗറിൽ) ആരംഭിച്ച പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം വി പി സാനു ഉദ്ഘാടനം ചെയ്തു.
സി സിറാജുദ്ദീൻ, പി സാഹിർ, മഞ്ജുഷപ്രലോഷ് എന്നിവർ അടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. നിയാസ് തയ്യിൽ രക്തസാക്ഷി പ്രമേയവും എൻ.എം. ഷമേജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ഏരിയ സെക്രട്ടറി തയ്യിൽ അലവി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ കെ രാമദാസ് സ്വാഗതം പറഞ്ഞു.
പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ച ആരംഭിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഇ ജയൻ, വി രമേഷൻ ജില്ലാ കമ്മിറ്റി അംഗം വി പി സോമസുന്ദരൻ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ പ്രശസ്ത കാഥികൻ തൃക്കുളം കൃഷ്ണൻകുട്ടിയെ പി.പി. സാനു ആദരിച്ചു.
ഏഴ് ലോക്കൽ കമ്മറ്റികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 109 പ്രതിനിധികളും 14 ഏരിയ കമ്മിറ്റി അംഗങ്ങളുമടക്കം 123 പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
നാളെ വൈകിട്ട് 4.30ന് കരിപറമ്പിൽ നിന്ന് ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ റെഡ് വളണ്ടിയർ മാർച്ചും പൊതുപ്രകടനവും ആരംഭിക്കും.
പൊതുസമ്മേളനം ഡോ: കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്യും. ജയിക്ക് സി തോമസ്, ഇ. ജയൻ എന്നിവർ സംസാരിക്കും. തുടർന്ന് ഗാനമേളയോടെയുള്ള കലാപ്രകടനങ്ങൾ നടക്കും.