കക്കൂസ് മാലിന്യം തലയിലൂടെ ഒഴിക്കും; മുണ്ടുരിഞ്ഞ് പൊതുമധ്യത്തില്‍ നിര്‍ത്തും; ; അഡ്വ. ജയശങ്കറിനെതിരെ അസഭ്യവര്‍ഷവുമായി പിവി അന്‍വര്‍
അഡ്വക്കേറ്റ് ജയശങ്കറിനെതിരെ അസഭ്യ വര്‍ഷവുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍.
പിവി അന്‍വര്‍ എ.ഡി.ജി.പി എം.ആര് അജിത്കുമാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന പൊലീസിലെ ഉന്നതന്മാര്ക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ വിഷയത്തില്‍ അഡ്വ ജയശങ്കര്‍ ഒരു ചാനലിന് നല്കിയ അഭിമുഖത്തിൽ താന്‍ വര്‍ഗ്ഗീയ വാദിയാണെന്നാണ് പ്രചരിപ്പിക്കുന്നതെന്നും അന്‍വര്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു.
താന്‍ വര്ഗ്ഗീയവാദിയാണെന്നുള്ള ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ കക്കൂസ് മാലിന്യവുമായി നേരില്‍ കാണുമെന്നും അത് ജയശങ്കറിന്റെ തലയിലൂടെ ഒഴിക്കുമെന്നും ജയശങ്കറിനെ വിവസ്ത്രനാക്കുമെന്നും അന്‍വര്‍ വീഡിയോയില്‍ അന്‍വര്‍ പറയുന്നുണ്ട്.
