മൂന്നിയൂർ സ്വദേശി അബൂദാബിയിൽ കെട്ടിടത്തിന് മുകളിൽ നിന്നുംവീണ് മരിച്ചു.
1 min read

അബൂദാബിയിൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മൂന്നിയൂർ സ്വദേശി മരിച്ചു. കളത്തിങ്ങൽപാറ നെടുംപറമ്പ് പരേതരായ ചേർക്കുഴിയിൽ പാലത്തിങ്ങൽ വലിയപീടിയേക്കൽ ആലി – ആയിശാബി എന്നിവരുടെ മകൻ പി.വി.പി. ഖാലിദ് എന്ന കോയ (47) യാണ് മരിച്ചത്.
തൻ്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയുടെ മേൽനോട്ടത്തിൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും കാൽ തെന്നി വീണാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്‌ച പകലാണ് സംഭവം.
ഇരുപത് വർഷത്തിലധികമായി ഖാലിദ് അബൂദാബിയിൽ ജോലി ചെയ്‌ത് വരികയാണ്. മാതാവിൻ്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് നാട്ടിൽ വന്ന് പോയിട്ട് രണ്ട് മാസം ആവുന്നുള്ളു. നാട്ടിലും പ്രവാസത്തിലും സാമൂഹ്യ-സാംസ്കാരിക പ്രവർത്തന രംഗത്ത് സജീവമായിരുന്നു . ഗൾഫ് മലയാളി കോ-ഓർഡിനേഷൻ കമ്മറ്റിയുടെ ഭാരവാഹിയായിരുന്നു.
ഭാര്യ: ഷെമീല തിരൂർ. മക്കൾ : റിദ ഖാലിദ്, റിസാൻ അലി, റസാൻ അലി.
സഹോദരങ്ങൾ : പി.വി.പി.അഹമ്മദ് മാസ്റ്റർ (മാനേജർ എ.എം.യു.പി.സ്‌കൂൾ കുന്നത്ത് പറമ്പ്), പി.വി.പി.മൊയ്‌തീൻ കുട്ടി, പരേതനായ പി.വി.പി.മുഹമ്മദ് മാസ്റ്റർ, പി.വി.പി.അബ്ദുൽ സലാം അബൂദാബി, സുഹ്റ, കുഞ്ഞായിശ. അബൂദാബി കെ.എം.സി.സി, ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ എന്നിവയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തീകരിച്ച് മയ്യിത്ത് നാട്ടിലെത്തിക്കും. കളത്തിങ്ങൽപാറ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യും