NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലപ്പുറത്ത് യുവതിയെ വീട്ടിൽ കയറി കൂട്ട ബലാത്സംഗം ചെയ്തതായി പരാതി; 2 പേർ അറസ്റ്റിൽ

മലപ്പുറത്ത് വളാഞ്ചേരിയിൽ വിവാഹിതയായ യുവതിയെ വീട്ടിൽ കയറി കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് ദിവസം മുൻപാണ് മൂന്നംഗ സംഘം വീട്ടിൽ കയറി യുവതിയെ ബലാത്സംഗം ച്യ്തത്.

കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതിയിലെ ആരോപണം. ഇന്ന് ഉച്ചയോടെയാണ് യുവതി പൊലീസിൽ പരാതി നൽകുന്നത്. കണ്ടാലറിയാവുന്ന ആളുകളാണ് ഇതിന് പിന്നിലെന്നും യുവതി പരാതിയിൽ പറയുന്നു.

 

വളാഞ്ചേരി സ്വദേശിനിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ ആരോ​ഗ്യസ്ഥിതി വളരെ മോശമാണെന്നാണ് പുറത്തുവരുന്ന സൂചനകൾ. അതേസമയം സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചോദ്യം ചെയ്യാനായി രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia