NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ മാരകായുധങ്ങളുമായി എത്തിയ സംഘത്തെ നാട്ടുകാർ പിടികൂടി

പരപ്പനങ്ങാടി : തോക്കും വടിവാളുകളുമുൾപ്പെടെ മാരകായുധങ്ങളുമായി എത്തിയ അഞ്ചംഗ കൊട്ടേഷൻ സംഘത്തെ നാട്ടുകാർ തടഞ്ഞുവെച്ചു പോലീസിൽ ഏൽപ്പിച്ചു.
പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ രാത്രി എട്ടുമണിയോടെയാണ് സംഭവം.
മട്ടാഞ്ചേരിയിൽ നിന്നെത്തിയ സംഘമാണ് ആലുങ്ങൽ ബീച്ചിലെത്തിയത്..
ഇവരുടെ സ്വർണ്ണം തട്ടിയവരെ തേടിയെത്തിയ സംഘത്തെ നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ ഒരാൾ നാട്ടുകാർക്കെതിരെ തോക്കുചൂണ്ടി. ഇതോടെയാണ് അക്രമി സംഘത്തെ നാട്ടുകാർ നേരിട്ടത്.
വാഹനങ്ങളിലെത്തിയ സംഘത്തിൽ മൂന്ന് പേര് രക്ഷപ്പെട്ടു രണ്ടുപേരെ നാട്ടുകാർ കൈകാര്യം ചെയ്ത് കെട്ടിയിട്ടു.
പരപ്പനങ്ങാടി പോലീസ് സംഭവ സ്ഥലത്ത് എത്തി. എന്നാൽ പിടികൂടിയവരെ വിട്ടയക്കാൻ നാട്ടുകാർ തയ്യാറായില്ല.
പിന്നീട് പൊതുപ്രവർത്തകരുടെ ഇടപെടലിലൂടെ പിടികൂടിയ സംഘത്തിലെ രണ്ടുപേരെയും പരപ്പനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തു തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഗുണ്ടാസംഘങ്ങൾ തമ്മിൽ ഉള്ള വിവരങ്ങൾ കൈമാറിയ ചെട്ടിപ്പടി സ്വദേശിയും പരപ്പനങ്ങാടി പോലിസ് കസ്റ്റഡിയിലായതാണ് സൂചന

Leave a Reply

Your email address will not be published. Required fields are marked *