NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പുകയൂർ- യാറത്തും പടി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; കുന്നുംപുറം സ്വദേശിയായ ബൈക്ക്‌ യാത്രക്കാരൻ മരിച്ചു

 

പുകയൂർ- യാറത്തും പടി റോഡിൽ കൊട്ടംചാലിൽ കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു.

കുന്നുംപുറം ദാറുൽ ഷിഫ ആശുപത്രിക്ക് സമീപത്തെ വളയങ്ങാടൻ മുഹമ്മദ് അലിയുടെ മകൻ ഹിഷാം അലി (19) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ അറക്കൽ പുറായ കൊട്ടംചാലിൽ വെച്ചാണ് അപകടം.

 

രാവിലെ കുട്ടിയെ മദ്രസയിലേക്ക് ബൈക്കിൽ കൊണ്ടുപോകുമ്പോഴാണ് അപകടം. കൂടെയുണ്ടായിരുന്ന അഞ്ച് വയസ്സുകാരിയായ കുട്ടിയെ പരിക്കുകളോടെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ.

Leave a Reply

Your email address will not be published. Required fields are marked *

You may have missed