NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് സി.കെ. ബാലൻ അന്തരിച്ചു

പരപ്പനങ്ങാടിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ചെറിയകോലോത്ത് ബാലൻ എന്ന സി.കെ. ബാലേട്ടൻ അന്തരിച്ചു.

92 വയസ്സായിരുന്നു. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

സി.പി.എം. പ്രഥമ ജില്ല കമ്മറ്റി അംഗമായിരുന്നു.

മലപ്പുറം ജില്ലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിസ്‌തുലമായ പങ്കുവഹിച്ച ആളായിരുന്നു സികെ ബാലൻ.

കലാസാംസ്ക്കാരിക, ജീവകാരുണ്യ മേഖലകളിലും നിറസാന്നിദ്ധ്യമായിരുന്നു അദേഹം. ഫോട്ടോഗ്രാഫി മേഖലയിലെ മലബാറിലെ പ്രശസ്ത‌ സ്ഥാപനമായ അജന്ത ഗ്രൂപ്പിന്റെ സാരഥിയായിരുന്നു.

ഭാര്യ: സതി. മക്കൾ:സി കെ അജയൻ, സി.കെ. അജീഷ്, സി.കെ. അനിത. മരുമക്കൾ: അനിൽ കുമാർ, ഷീജ, ലയ.

സഹോദരങ്ങൾ: സി.കെ. നടരാജൻ. പരേതരായ സി.കെ. ഭാസ്ക്കരൻ, സി കെ ഭരതൻ, സി.കെ. സദാനന്ദൻ, സി.കെ വിനോദ്, ശ്രീമതി, സുലോചന

സംസ്‌ക്കാരം തിങ്കളാഴ്ച പകല്‍ 11 മണിക്ക് വീട്ടുവളപ്പില്‍.

Leave a Reply

Your email address will not be published. Required fields are marked *