പരപ്പനങ്ങാടിയിൽ യു.ഡി.എഫ് സുഹൃദ് സംഗമം നടത്തി.
പരപ്പനങ്ങാടി : ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി പരപ്പനങ്ങാടിയിൽ യു.ഡി.എഫ് സുഹൃദ് സംഗമം നടത്തി.
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി നഗരസഭയിലെ വാർഡുതലം മുതൽ പ്രവർത്തനം ശക്തമാക്കുവാൻ തീരുമാനിച്ചു.
കെ.പി.എ മജീദ് എം.എൽ.എ സംഗമം ഉദ്ഘാടനം ചെയ്തു.
സ്ഥാനാർഥി അബ്ദുസമദ് സമദാനി, മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്, യു.ഡി.എഫ് നേതാക്കളായ കെ.പി. ഷാജഹാൻ, ഇഫ്ത്തിക്കാറുദ്ദീൻ, വാസു കാരയിൽ, ബി.പി. ഹംസ്സക്കോയ, ഒ. രാജൻ, ഉമ്മർ ഒട്ടുമ്മൽ, എൻ.പി. ഹംസക്കോയ, സി. അബ്ദുറഹ്മാൻ കുട്ടി, എ. ഉസ്മാൻ, പി.എസ്.എച്ച് തങ്ങൾ, ഫൈസൽ ബാബു, കാട്ടുങ്ങൽ മുഹമ്മദുകുട്ടി, സുധീഷ് പാലശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
