ലോൺ എടുത്തത് 2000; അടച്ചത് ഒരുലക്ഷത്തിലേറെ രൂപ, ലോൺആപ്പ് ഭീഷണിയിൽവീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോഴിക്കോട് : ലോൺ ആപ്പ് വഴി വായ്പയെടുത്ത വീട്ടമ്മ ഭീഷണിയെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
2 കുട്ടികളുടെ അമ്മയായ 25 വയസ്സുകാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
2000 രൂപയാണ് വായ്പയെടുത്തത്. ഒരു ലക്ഷത്തിലേറെ രൂപ സ്വർണം പണയപ്പെടുത്തിയും മറ്റും തിരിച്ചടയ്ക്കുകയും ചെയ്തു.
പിന്നീടും യുവതിയെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെടുകയും മോർഫ് ചെയ്ത നഗ്ന ഫോട്ടോ കോൺടാക്ട് ലിസ്റ്റിൽപെട്ട മുഴുവൻ ആളുകൾക്കും അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
