പരപ്പനങ്ങാടിയിൽ അധ്യാപകർക്കായി ഷട്ടിൽ മത്സരം സംഘടിപ്പിച്ചു.
പരപ്പനങ്ങാടി: എസ്.എൻ.എം. സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഥമ ഹസ്സൻകോയ മാസ്റ്റർ മെമ്മോറിയൽ സ്പോർട്സ് മീറ്റിന്റെ ഭാഗമായി അധ്യാപകർക്കായി ഷട്ടിൽ മത്സരം സംഘടിപ്പിച്ചു.
പരപ്പനങ്ങാടി ഉപജില്ലയിലെ സ്കൂളുകളിൽ നിന്നും 30 ടീമുകൾ പങ്കെടുത്തു. കലാ സാംസ്കാരിക സാമൂഹിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഹസ്സൻ കോയ മാസ്റ്ററുടെ സ്മരണാർത്ഥം ആയിരുന്നു മത്സരം. ചടങ്ങിന് അധ്യാപരായ ഇ.ഒ. ഫൈസൽ, പി. വിനയൻ, എം.സി.സി റഷീദ്, ഇ.കെ.ഇർഷാദ്, പി. സമീൽ, റമീസ് നഹ, കെ. അദീബ്, അശ്വിൻ, മുഹമ്മദ് മുനീർ, അൻസാർ എന്നിവർ നേതൃത്വം നൽകി.
മത്സരത്തിൽ വനിതാ വിഭാഗത്തിൽ ചെമ്മാട് നാഷണൽ സ്കൂൾ വിന്നേഴ്സും പരപ്പനങ്ങാടി എസ്.എൻ.എം.എച്ച്.എസ്.എസ്. റണ്ണേഴ്സുമായി. പുരുഷ വിഭാഗത്തിൽ ബി.ഇ.എം.എച്ച്.എസ്.എസ്. പരപ്പനങ്ങാടി വിന്നേഴ്സും എസ്.എൻ.എം.എച്ച്.എസ്.എസ്. പരപ്പനങ്ങാടി റണ്ണേഴ്സുമായി. വിജയികൾക്ക് തിരൂരങ്ങാടി നഗരസഭാ കൗൺസിലർ അബ്ദുൽ അസീസ് ട്രോഫികൾ കൈമാറി.
