NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘എഴുതി തീർന്ന സമ്പാദ്യം’ പെൻ ബോക്സ് ചലഞ്ച് നടപ്പിലാക്കി വള്ളിക്കുന്നിൽ ഹരിത അസംബ്ലിക്ക് തുടക്കം 

വള്ളിക്കുന്നിൽ ഹരിത അസംബ്ലിയുടെ ഭാഗമായി അരിയല്ലൂർ ഗവ.യു.പി സ്കൂളിൽ ഉപയോഗം കഴിഞ്ഞ പേനകൾ ശേഖരിക്കാനുള്ള പെൻ ബോക്സ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ വിദ്യാർത്ഥി പ്രതിനിധിക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു

വള്ളിക്കുന്ന് : സ്വഛ്‌താ ഹീ സേവാ സമ്പൂർണ്ണ മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ പതിനേഴ് വിദ്യാലയങ്ങളിലും നടപ്പിലാക്കുന്ന ഹരിത അസംബ്ലിക്ക് അരിയല്ലൂർ ഗവ.യു.പി സ്കൂളിൽ തുടക്കമായി.
മാലിന്യമുക്ത നവകേരളം പ്രതിജ്ഞയും പെൻ ബോക്സ് ചലഞ്ചും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എല്ലാ വിദ്യാലയങ്ങളിലും സ്ഥാപിക്കുന്നുണ്ട്. പതിനായിരത്തിൽ അധികം വിദ്യാർത്ഥികൾ ഈ ക്യാമ്പയിനിന്റെ ഭാഗമാകും.
പാഴ്വസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയുന്ന ശീലം ഒഴിവാക്കാനും പരിസരശുചിത്വം ഉറപ്പുവരുത്താനുമാണ് ക്യാമ്പയിന്റെ ലക്ഷ്യം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി. സന്തോഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എ.പി. സിന്ധു കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പഞ്ചായത്ത് അംഗങ്ങളായ എ.കെ. രാധ, സച്ചിദാനന്ദൻ, ഉഷ ചേലക്കൽ, എ.കെ.പ്രഷീത, പ്രഥമാധ്യാപിക ഷീജ, ടി.പി. ജുനൈദ്, സോന, മിൻഹ മറിയം താപ്പി, കെ ഹാഷിർ, കെ. രേഷ്മ. ഹെൽത്ത് ഇൻപെക്ടർ പി.പി.ജമാലുദ്ദീൻഎന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *