ജിദ്ദ – പാലത്തിങ്ങല്‍ ഏരിയ മുസ്ലിം വെല്‍ഫെയര്‍ കമ്മിറ്റി വിദ്യാഭ്യാസ അവാര്‍ഡുകളും സ്കോളർഷിപ്പുകളും നൽകി.
പരപ്പനങ്ങാടി : പാലത്തിങ്ങല്‍ പ്രദേശത്ത് നിന്നും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ജിദ്ദ – പാലത്തിങ്ങല്‍ ഏരിയ മുസ്ലിം വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഈ വർഷത്തെ വിദ്യാഭ്യാസ അവാര്‍ഡുകളും സ്കോളർഷിപ്പുകളും മലപ്പുറം ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ വിതരണം ചെയ്തു.
നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിനുള്ള പ്രവാസി ഭവൻ പദ്ധതി ധനസഹായവിതരണം മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ് നിർവ്വഹിച്ചു. പി.എസ്.എച്ച്. തങ്ങൾ, ടി. സലീം, വി.പി. കോയ ഹാജി, അലി തെക്കെപ്പാട്ട്, പി.ഉസ്മാൻ അലി, മജീദ് പുകയൂർ, സി. അബ്ദുറഹിമാൻകുട്ടി, അബ്ദു സമദ് കടവത്ത്, സി.ടി. നാസർ, സി.അബൂബക്കർ ഹാജി, പി.വി. ഹാഫിസ് മുഹമ്മദ്, എം. അബ്ദുൽ കബീർ, ആസിഫ് പാട്ടശേരി, അനീസ് പയ്യനക്കാടൻ എന്നിവർ പ്രസംഗിച്ചു.
വൈകുന്നേരം നടന്ന പൊതു സമ്മേളനം മുസ്ലിം ലീഗ് സ്റ്റേറ്റ് സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. മുസ്ലിംയൂത്ത്ലീഗ് സ്റ്റേറ്റ് സെക്രട്ടറി പി. കെ. ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി. പി. കെ. സുഹൈൽ സ്വാഗതവും റാബീബ് മാടമ്പാട്ട് നന്ദിയും പറഞ്ഞു.
