NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ജിദ്ദ – പാലത്തിങ്ങല്‍ ഏരിയ മുസ്‌ലിം വെല്‍ഫെയര്‍ കമ്മിറ്റി വിദ്യാഭ്യാസ അവാര്‍ഡുകളും സ്കോളർഷിപ്പുകളും നൽകി.

പരപ്പനങ്ങാടി : പാലത്തിങ്ങല്‍ പ്രദേശത്ത് നിന്നും വിവിധ പരീക്ഷകളില്‍  ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ജിദ്ദ – പാലത്തിങ്ങല്‍ ഏരിയ മുസ്‌ലിം വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഈ വർഷത്തെ വിദ്യാഭ്യാസ അവാര്‍ഡുകളും സ്കോളർഷിപ്പുകളും മലപ്പുറം ജില്ല മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ വിതരണം ചെയ്തു.

പാലത്തിങ്ങല്‍ അങ്ങാടിയില്‍ പി.സി കുട്ടി സാഹിബ് നഗറിൽ നടന്ന ചടങ്ങിൽ ജിദ്ദ കമ്മിറ്റി പ്രസിഡന്റ്‌ താപ്പി അബ്ദുള്ള കുട്ടി ഹാജി അധ്യക്ഷത വഹി ച്ചു.കെ.പി.എ.മജീദ് എം. എൽ. എ,അവാർഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു.

നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിനുള്ള പ്രവാസി ഭവൻ പദ്ധതി ധനസഹായവിതരണം മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ് നിർവ്വഹിച്ചു. പി.എസ്.എച്ച്. തങ്ങൾ, ടി. സലീം, വി.പി. കോയ ഹാജി, അലി തെക്കെപ്പാട്ട്, പി.ഉസ്മാൻ അലി, മജീദ് പുകയൂർ, സി. അബ്ദുറഹിമാൻകുട്ടി, അബ്ദു സമദ് കടവത്ത്, സി.ടി. നാസർ, സി.അബൂബക്കർ ഹാജി, പി.വി. ഹാഫിസ് മുഹമ്മദ്, എം. അബ്ദുൽ കബീർ, ആസിഫ് പാട്ടശേരി, അനീസ് പയ്യനക്കാടൻ എന്നിവർ പ്രസംഗിച്ചു.

 പാലത്തിങ്ങൽ പ്രദേശത്ത് നിന്നും വ്യത്യസ്ത മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള പ്രത്യേക അവാര്‍ഡുകൾ, നിർധന രോഗികൾക്കുള്ള ചികിത്സ സഹായം എന്നിവയും  ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. മികച്ച പൊതുപ്രവർത്തകനുള്ള ഈ വർഷത്തെ മൂഴിക്കൽ മൂസഹാജി അവാർഡ് മുൻ ഗ്രാമപഞ്ചായത്ത്‌ അംഗം കൂടിയായ പി.കെ. ബീരാൻ കുട്ടിക്ക് സമ്മാനിച്ചു.

വൈകുന്നേരം നടന്ന പൊതു സമ്മേളനം മുസ്‌ലിം ലീഗ് സ്റ്റേറ്റ് സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. മുസ്‌ലിംയൂത്ത്ലീഗ് സ്റ്റേറ്റ് സെക്രട്ടറി പി. കെ. ഫിറോസ്  മുഖ്യ പ്രഭാഷണം നടത്തി. പി. കെ. സുഹൈൽ സ്വാഗതവും റാബീബ് മാടമ്പാട്ട് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed