NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മൂന്നു മണിക്കൂറുകള്‍ക്കുള്ളില്‍ കേരളത്തിലെ 11 ജില്ലകളില്‍ മഴയും ശക്തമായ കാറ്റും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

1 min read

അടുത്ത മൂന്നൂ മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രതാ നിര്‍ദേശം

11-05-2023: തെക്ക്-കിഴക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 65 മുതല്‍ 75 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 85 കിലോമീറ്റര്‍ വരെ വേഗതയിലും വൈകുന്നേരത്തോടെ മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയിലും; തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും ; വൈകുന്നേരത്തോടെ കിഴക്കന്‍-മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും ഉച്ചയ്ക്ക് ശേഷം മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗതയിലും; ആന്‍ഡമാന്‍ കടലിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും മണിക്കൂറില്‍ 67 മുതല്‍ 75 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

 

12-05-2023: മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ – മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 135 കിലോമീറ്റര്‍ വരെ വേഗതയിലും; തെക്കു-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലും ; മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രാവിലെ മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെ വേഗതയിലും വൈകുന്നേരത്തോടെ മണിക്കൂറില്‍ 120 മുതല്‍ 130 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 145 കിലോമീറ്റര്‍ വരെ വേഗതയിലും
ആന്‍ഡമാന്‍ കടലിലും വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 70 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

 

13-05-2023 : മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍: രാവിലെ : മണിക്കൂറില്‍ 130 മുതല്‍ 140 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 155 കിലോമീറ്റര്‍ വരെ വേഗതയിലും; വൈകുന്നേരത്തോടെ, മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍: മണിക്കൂറില്‍ 140 മുതല്‍ 150 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 165 കിലോമീറ്റര്‍ വരെ വേഗതയിലും; വടക്ക്-കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍: രാവിലെ മുതല്‍ മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയിലും; രാവിലെ മുതല്‍ രാത്രി വരെ: വടക്ക്-കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍: മണിക്കൂറില്‍ 130 മുതല്‍ 140 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 155 കിലോമീറ്റര്‍ വരെ വേഗതയിലും; മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍: മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലും വൈകുന്നേരത്തിനു ശേഷം വേഗത കുറയുകയും ചെയ്യും. ; വടക്ക്-പടിഞ്ഞാറന്‍ & തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍: മണിക്കൂറില്‍ 55 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത

 

14-05-2023 : മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രാവിലെ മണിക്കൂറില്‍ 100-110 കി.മീ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 120 കി.മീ. വരെ വേഗതയിലും; വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഉച്ചയ്ക്ക് മുന്‍പ് മണിക്കൂറില്‍ 125-135 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍150 വരെയും ഉച്ചകഴിഞ്ഞ് വേഗത ക്രമേണ കുറയുന്നു; വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 55-65 കി.മീ ചില അവസരങ്ങളില്‍ 75 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
തെക്കു കിഴക്കന്‍ & മധ്യ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ കടലിലുംമെയ് 11 വരെമത്സ്യത്തൊഴിലാളികള്‍, ചെറുകിട കപ്പലുകള്‍, ബോട്ടുകള്‍, ട്രോളറുകള്‍ എന്നിവ പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്.
മത്സ്യത്തൊഴിലാളികള്‍, ചെറുകിട കപ്പലുകള്‍, ബോട്ടുകള്‍, ട്രോളറുകള്‍ എന്നിവ മെയ് 12 മുതല്‍ 14 വരെ വടക്കുകിഴക്ക് & മധ്യ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്.
മേല്‍പ്പറഞ്ഞ തീയതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ല

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!