NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചാലിയത്ത് കടലില്‍ കടുക്കപറിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

 

ചാലിയം:  കടലില്‍ കടുക്ക പറിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കടുക്കബസാറില്‍ താമസിക്കുന്ന അരയന്‍വളപ്പില്‍ ഹുസൈന്റെ മകന്‍ കമറുദ്ധീന്‍ (30) ആണ് മരിച്ചത്.

ഇന്നു രാവിലെ 7.30നും എട്ടുമണിക്കും ഇടയിലാണ് അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം ചാലിയം ബീച്ചില്‍ കടുക്കപറിക്കാനിറങ്ങിയ കമറുദ്ധീന്‍ കടലില്‍ മുങ്ങിപ്പോവുകയായിരുന്നു.

ഉടന്‍ തന്നെ സുഹൃത്തുക്കള്‍ തിരച്ചില്‍ നടത്തി കമറുദ്ധീനെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം കോയാസ് ആശുപത്രിയില്‍.
ഭാര്യ: സഫീന. മകള്‍: നഷ. സുഹറാബിയാണ് മാതാവ്. സഹോദരങ്ങള്‍: മുജീബ്, സൈനുദ്ധീന്‍.

 

Leave a Reply

Your email address will not be published. Required fields are marked *