NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 454 പേര്‍ക്ക് രോഗബാധ; 520 പേര്‍ക്ക് രോഗമുക്തി: രോഗബാധിതരാ യവരുടെ പ്രാദേശികാടി സ്ഥാനത്തിലുള്ള എണ്ണം

 

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 437 പേര്‍ക്ക്
11 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
ആരോഗ്യമേഖലയില്‍ ഒരാള്‍ക്കും രോഗം
രോഗബാധിതരായി ചികിത്സയില്‍ 4,063 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 21,070 പേര്‍

 

മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 02) 520 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു.

 

ഇതോടെ ജില്ലയിലെ രോഗമുക്തരുടെ എണ്ണം 1,01,817 ആയി. അതേസമയം ആരോഗ്യമേഖലയില്‍ ഒരാളുള്‍പ്പടെ 454 പേര്‍ക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്.

 

ഇതില്‍ 437 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 11 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ വിദേശരാജ്യത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയില്‍ നിലവില്‍ 21,070 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4,063 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 264 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 91 പേരും 81 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്.

 

ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 542 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

 

കോവിഡില്‍ നിന്നും അകലം പാലിക്കാം

കോവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൃത്യമായ ആരോഗ്യജാഗ്രത ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പൂര്‍ണമായും വൈറസ് മുക്തമാകുന്നത് വരെ കോവിഡിനെതിരെ നിതാന്ത ജാഗ്രത കൂടിയെ തീരൂ.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

 

ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം

എ.ആര്‍ നഗര്‍ 04
ആലങ്കോട് 01
ആലിപ്പറമ്പ് 07
അമരമ്പലം 10
ആനക്കയം 12
അങ്ങാടിപ്പുറം 04
അരീക്കോട് 03
ആതവനാട് 02
ചാലിയാര്‍ 03
ചീക്കോട് 03
ചേലേമ്പ്ര 05
ചെറിയമുണ്ടം 04
ചെറുകാവ് 02
ചോക്കാട് 02
ചുങ്കത്തറ 02
എടക്കര 01
എടപ്പറ്റ 01
എടപ്പാള്‍ 10
എടരിക്കോട് 02
എടവണ്ണ 04
എടയൂര്‍ 01
ഏലംകുളം 02
ഇരിമ്പിളിയം 04
കാലടി 02
കാളികാവ് 04
കല്‍പകഞ്ചേരി 09
കരുളായി 05
കരുവാരക്കുണ്ട് 05
കാവനൂര്‍ 03
കീഴാറ്റൂര്‍ 01
കീഴുപറമ്പ 01
കൊണ്ടോട്ടി 08
കൂട്ടിലങ്ങാടി 01
കോട്ടക്കല്‍ 08
കുറുവ 05
കുറ്റിപ്പുറം 06
കുഴിമണ്ണ 02
മലപ്പുറം 17
മമ്പാട് 04
മംഗലം 01
മഞ്ചേരി 13
മങ്കട 06
മാറാക്കര 04
മാറഞ്ചേരി 04
മേലാറ്റൂര്‍ 04
മൂന്നിയൂര്‍ 09
മൂര്‍ക്കനാട് 03
മൂത്തേടം 01
മൊറയൂര്‍ 02
മുതുവല്ലൂര്‍ 01
നന്നംമുക്ക് 04
നെടിയിരുപ്പ് 01
നിലമ്പൂര്‍ 11
നിറമരുതൂര്‍ 03
ഒതുക്കുങ്ങല്‍ 02
ഒഴൂര്‍ 07
പള്ളിക്കല്‍ 03
പാണ്ടിക്കാട് 04
പരപ്പനങ്ങാടി 22
പറപ്പൂര്‍ 01
പെരിന്തല്‍മണ്ണ 10
പെരുമ്പടപ്പ് 01
പെരുവള്ളൂര്‍ 06
പൊന്മുണ്ടം 01
പൊന്നാനി 21
പൂക്കോട്ടൂര്‍ 01
പോരൂര്‍ 03
പോത്തുകല്ല് 01
പുലാമന്തോള്‍ 03
പുല്‍പ്പറ്റ 02
പുറത്തൂര്‍ 05
പുഴക്കാട്ടിരി 02
താനാളൂര്‍ 05
താനൂര്‍ 02
തലക്കാട് 06
തവനൂര്‍ 02
താഴെക്കോട് 03
തേഞ്ഞിപ്പലം 03
തിരുനാവായ 02
തിരുവാലി 03
തൃക്കലങ്ങോട് 02
തൃപ്രങ്ങോട് 02
തുവ്വൂര്‍ 02
തിരൂര്‍ 06
തിരൂരങ്ങാടി 05
ഊര്‍ങ്ങാട്ടിരി 01
വളാഞ്ചേരി 03
വളവന്നൂര്‍ 04
വള്ളിക്കുന്ന് 06
വട്ടംകുളം 17
വാഴക്കാട് 05
വാഴയൂര്‍ 02
വഴിക്കടവ് 03
വെളിയങ്കോട് 05
വേങ്ങര 15
വെട്ടത്തൂര്‍ 01
വെട്ടം 09
വണ്ടൂര്‍ 01

Leave a Reply

Your email address will not be published. Required fields are marked *