സ്വർണാഭരണങ്ങളിൽ എച്ച്.യു.ഐ.ഡി. ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതിനെതിരെയുള്ള കരിദിനം വിജയിപ്പിക്കും.
തിരൂരങ്ങാടി: ഏപ്രിൽ ഒന്നു മുതൽ സ്വർണാഭരണങ്ങളിൽ എച്ച്.യു.ഐ.ഡി. ഹാൾമാർക്കിങ് ധൃതി പിടിച്ച് നിർബന്ധമാക്കുന്നതിനെതിരെ
ഏപ്രിൽ ഒന്നിന് സംസ്ഥാന വ്യാപകമായി നടത്തുന്ന കരിദിനം വിജയിപ്പികുവാൻ ഗോൾഡ് സിൽവർ മർച്ചൻ്റ് അസോസിയേഷൻ ചെമ്മാട് യൂണിറ്റ് കമ്മറ്റി യോഗം തീരുമാനിച്ചു.
സർക്കാർ നിർദേശം പാലിക്കുവാൻ
വ്യാപാരികൾ തയ്യാറാണ്. ആറുമാസം കൂടെ സമയം വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
സമയം നീട്ടിനൽകാൻ കേന്ദ്രസർക്കാർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് കരിദിനം ആചരിക്കുന്നത്.
യോഗത്തിൽ സി.എച്ച്. ഇസ്മായിൽ ഹാജി, സിദ്ധീഖ് പനക്കൽ,
സന്തോഷ്, അഷ്‌റഫ് വെന്നിയൂർ, ഹരിദാസ്, ജുനൈദ്, ഫക്രുദ്ദീൻ, സിദ്ധീഖ്, നൗഷാദ് എന്നിവർ സംബന്ധിച്ചു.
