NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കാലിത്തൊഴുത്തിന്റെ തൂൺ ഇടിഞ്ഞു വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം.

ആലപ്പുഴ: കാലിത്തൊഴുത്തിന്റെ തൂൺ ഇടിഞ്ഞു വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം .മാന്നാർ കുരട്ടിശേരി കോലടത്ത് വീട്ടിൽ ഗൗരി ശങ്കർ (5)ആണ് മരിച്ചത്.

 

വീടിന് സമീപം ഉപയോഗിക്കാതെ കിടന്ന തൊഴുത്തിന്റെ തൂണിൽ കെട്ടിയിരുന്ന അയലിൽ ൽ വലിച്ചു കളിക്കുന്നതിനിടെ തൂണ് പൊളിഞ്ഞു വീഴുകയായിരുന്നു. 

 

തൂണിനടിയിൽപെട്ട കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗവണ്മെന്റ് ജെ ബി സ്കൂളിലെ എൽകെജി വിദ്യാർഥിയാണ് ഗൗരി ശങ്കർ. പിതാവ് :സുരേഷ് നായർ, മാതാവ് : ശ്രീവിദ്യ.

Leave a Reply

Your email address will not be published. Required fields are marked *