ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു; ഉറങ്ങിക്കിടന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു..!
നിലമ്പൂരിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് വൻ നാശനഷ്ടം. റിട്ടയേർഡ് എക്സൈസ് കമ്മീഷണർ മുരളികുമാറിന്റെ വീട്ടിലാണ് അപകടമുണ്ടായത്. കുടുംബാംഗങ്ങൾ ഉറങ്ങിക്കിടക്കുമ്പോഴുണ്ടായ ദുരന്തത്തിൽ നിന്ന് എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു.
വീട്ടിൽ പാചകത്തിനായി ഉപയോഗിച്ചിരുന്ന മൂന്ന് സിലിണ്ടറുകളിൽ ഒന്നാണ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ഇതോടെ വീടിന്റെ പിൻവശത്തേക്ക് തീ വേഗത്തിൽ പടരുകയും വീടിന്റെ ഒരു ഭാഗം പൂർണ്ണമായും തകരുകയും ചെയ്തു.
അപകടസമയത്ത് വീട്ടുകാരുടെ മൊബൈൽ ഫോണുകൾ സൈലന്റ് മോഡിലായിരുന്നതിനാൽ നാട്ടുകാർ ഫോണിൽ വിളിച്ചെങ്കിലും വിവരമറിയിക്കാൻ കഴിഞ്ഞില്ല. തുടർന്ന് അയൽവാസികളും നാട്ടുകാരും സ്ഥലത്തെത്തി ബഹളം വെച്ചാണ് ഉറങ്ങിക്കിടന്ന വീട്ടുകാരെ ഉണർത്തിയത്.
നാട്ടുകാരുടെ മുന്നറിയിപ്പ് കേട്ട് ഉണർന്ന കുടുംബാംഗങ്ങൾ ഉടൻ തന്നെ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് നിലമ്പൂരിൽ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചതും രക്ഷാപ്രവർത്തനം നടത്തിയത്.
തീപിടുത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ്
