NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ ഭിന്നശേഷിക്കാരി പീഡിപ്പിക്കപ്പെട്ടതായി പരാതി: മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം പരപ്പനങ്ങാടിയില്‍ ഭിന്നശേഷിക്കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ നെടുവാ സ്വദേശികളായ മുനീര്‍, സജീര്‍, പ്രജീഷ് എന്നിവരെ പേരാമ്പ്ര പോലീസ് കസ്റ്റഡിയിലെടുത്തു.

പേരാമ്പ്രയില്‍ നിന്ന് ബന്ധു വീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു കുട്ടി. വഴിതെറ്റിയാണ് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. സഹായിക്കാമെന്ന് പറഞ്ഞാണ് പ്രതികള്‍ പെണ്‍കുട്ടിയെ സമീപിച്ചത്. തുടര്‍ന്ന് കെട്ടിടത്തില്‍ കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു.

രക്ഷപ്പെട്ട പെണ്‍കുട്ടി കാസര്‍കോട്ടേക്ക് ട്രെയിനില്‍ കയറുകയും ചെയ്തു. കാസര്‍കോട് എത്തിയശേഷം പോലീസാണ് കോഴിക്കോട്ടേക്ക് എത്തിച്ചത്. സൈബര്‍ പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. സജീര്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്.

സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia