NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള ലക്ഷ്യം തുടങ്ങിയിട്ട് ഒരു മാസം, ജനപങ്കളിത്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് കോൺഗ്രസ്; പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ

ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള ആശയമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തുന്ന ഭാരത് ജോടോ യാത്ര തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴിതാ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് കോൺഗ്രസ്.

യാത്രയിൽ ഉടനീളം രാഹുൽ ഗാന്ധി പല പ്രായത്തിലുള്ള ആളുകളുമായി ഇടപെടുന്നതും സൗഹൃദം സ്ഥാപിക്കുന്നതും ചിത്രത്തിൽ കാണാൻ സാധിക്കുന്നുണ്ട്. ഈ ട്വീറ്റ് വളരെ വേഗം തന്നെ വൈറലായി മാറി കഴിഞ്ഞിരിക്കുകയാണ്.

ഇന്നലെ സവർക്കർ ഉൾപ്പടെ ഉള്ള ആർഎസ്എസ് നേതാക്കളെ കടന്നാക്രമിച്ച രാഹുൽ 2024ലെ പൊതുതെരഞ്ഞെടുപ്പല്ല രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുകയാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി പറയുകയും ചെയ്തിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *