NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തെങ്ങിന്റെ മുകളിൽ കയറി കോണ്‍ട്രാക്ടറുടെ ആത്മഹത്യാഭീഷണി; വീട് നിര്‍മിച്ചതിന്‍റെ കുടിശിക നല്‍കാത്തതിന്

തിരുവനന്തപുരം: വീട് നിര്‍മിച്ചതിന്‍റെ കുടിശിക പണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ട്രാക്ടറുടെ ആത്മഹത്യാഭീക്ഷണി. ഉടമ തുക നൽകുന്നില്ല എന്ന് ആരോപിച്ച് യുവാവ് തെങ്ങിന്റെ മുകളിൽ കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പാലിയോട് സ്വദേശി സുരേഷാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

ചെങ്കൽ സ്വദേശി വിജയൻറെ വീട് നിർമ്മിച്ചു നൽകിയതിൽ നാലര ലക്ഷം രൂപ നൽകാനുണ്ടെന്ന് അവകാശപ്പെട്ടാണ് യുവാവിന്റെ ഭീഷണി. അതേസമയം വീട്ടുടമസ്ഥൻ ആരോപണം നിഷേധിച്ചു.
സ്ഥലത്ത് പൊലീസും ഫയർഫോഴ്സ് സംഘവും എത്തിയിട്ടുണ്ട്.

സ്ഥലത്ത് എത്തിയ പാറശാല പോലീസും ഫയർഫോഴ്സും യുവാവിനെ താഴെയിറക്കാൻ അനുരഞ്ജന നീക്കം തുടരുകയാണ്. വീടിന് ചേർന്നുള്ള തെങ്ങിന്റെ മുകളിൽ കയറിയാണ് ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കുന്നത്. നൽകാനുള്ള കാശ് ബാങ്കിലിട്ട് രേഖ കാണിച്ചാൽ മാത്രമേ താഴെയിറങ്ങു എന്ന നിലപാടിലാണ് കരാറുകാരൻ.

2020 നിർമ്മാണം ആരംഭിച്ച വീടിൻറെ പൂർത്തീകരണത്തിന് 40 ലക്ഷം രൂപയായിരുന്നു കരാർ. എന്നാൽ പ്രാരംഭ കാലഘട്ടത്തിൽ തന്നെ കരാറുകാരനും, വീട്ടമ്മയും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. അതേസമയം കരാറുകാരൻ അവകാശപ്പെടുന്ന അത്ര
തുക നൽകാനില്ല എന്നാണ് വീട്ടുടമസ്ഥൻ്റ വാദം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia