NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ബന്ധുവിനെ മർദിച്ച കേസിൽ കെഎസ്ഇബി ജീവനക്കാരൻ അറസ്റ്റിൽ …

തിരൂരങ്ങാടി: ബന്ധുവിനെ മർദിച്ച കേസിൽ വേങ്ങര കെഎസ്ഇബി ജീവനക്കാരൻ അറസ്റ്റിൽ. പ്രശ്‌നം പറഞ്ഞു തീർക്കാനെന്ന പേരിൽ വീട്ടിൽ വിളിച്ചു വരുത്തി മർദിച്ചെന്ന പരാതിയിലാണ് കെ എസ് ഇ ബി ജീവനക്കാരനെതിരെ കൊലപാതക ശ്രമ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്.
വേങ്ങര കെ എസ് ഇ ബിയിലെ ലൈൻമാൻ മുന്നിയൂർ കുണ്ടംകടവ് സ്വദേശി അത്തിക്കകത്ത് അബദുൽ നാസറിനെയാണ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ ബന്ധുവായ മുന്നിയൂർ ചുഴലിയിലെ അത്തിക്കകത്ത് നസീറിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊല്ലാൻ ശ്രമിച്ചു എന്നാണ് പരാതി. തർക്കം പറഞ്ഞ് തീർക്കാൻ എന്ന വ്യാജേന വീട്ടിൽ വിളിച്ച് വരുത്തി പ്രതി അക്രമിക്കുകയായിരുന്നു എന്നാണ് പരാതിക്കാരൻ പറയുന്നത്. പരിക്കേറ്റ നസീർ ചികിത്സയിലാണ്. അബദുൽ നാസറിനെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേ സമയം, നാസറിനെയും മാതാവിനെയും മർദ്ദിച്ചെന്ന പരാതിയിൽ നസീറിനെതിരെയും കേസുണ്ട്. …

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia