NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എലിസബത്ത് രാജ്ഞി അന്തരിച്ചു.

ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്റെ രാജസിംഹാസനത്തിലിരുന്ന എലിസബത്ത് രാജ്ഞി അന്തരിച്ചു. മരിക്കുമ്പോള്‍ 96 വയസായിരുന്നു. സ്‌കോട്ട്‌ലന്റിലെ ബാല്‍മോറല്‍ കാസിലിലാണ് അന്ത്യം.

 

കീരീടാവകാശിയായ ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകള്‍ പ്രിന്‍സസ് ആനിയും ബാല്‍മോറല്‍ കാസിലില്‍ രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. കിരീടധാരണത്തിന്റെ എഴുപതാം വര്‍ഷത്തിലാണ് രാജ്ഞിയുടെ വിടവാങ്ങല്‍.

 

1926 ഏപ്രില്‍ 21 നാണ് രാജ്ഞിയുടെ ജനനം.അച്ഛന്‍ ജോര്‍ജ് ആറാമന്റെ മരണത്തോടെ 1952 ല്‍ ആണ് 25 കാരിയായ എലിസബത്ത് രാജ്ഞി രാജഭരണമേറ്റത്. 2 ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്‍ ഭരിച്ച ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി.

 

2002 ല്‍ രാജഭരണത്തിന്റെ സുവര്‍ണ ജൂബിലിയാഘോഷിച്ചു. 2012 ല്‍ ഡയമണ്ട് ജൂബിലിയും ആഘോഷിച്ചു. 2015 ല്‍ തന്റെ അമ്മൂമ്മയായ വിക്ടോറിയയുടെ റെക്കോര്‍ഡ് അവര്‍ മറികടന്നു. അയര്‍ലന്റ് സന്ദര്‍ശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയും ക്യുന്‍ എലിസബത്തായിരുന്നു .

 

കോമണ്‍വെല്‍ത്ത് രാജ്യങ്ങളെല്ലാം അവര്‍ സന്ദര്‍ശിച്ചിട്ടുണ്ട് . രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പിന്റെ ഗതിവിഗതികള്‍ക്കെല്ലാം സജീവ സാക്ഷിയായിരുന്നു അവര്‍.

 

Leave a Reply

Your email address will not be published. Required fields are marked *