പ്ലസ്ടുവിന് അധിക ബാച്ചുകൾ അനുവദിക്കണമെന്ന്: കെ.എസ്.യു.കമ്മിറ്റി തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസ് ധർണ നടത്തി
പരപ്പനങ്ങാടി മണ്ഡലം കെ.എസ്.യു.കമ്മിറ്റി തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസ് ധർണ നടത്തി.
മലബാറിലെ വിദ്യാർത്ഥികളോടുള്ള അവഗണന അവസാനിപ്പിച്ച് പ്ലസ്ടുവിന് അധിക ബാച്ചുകൾ അനുവദിക്കണമെന്നും പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഉപരിപഠന സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് പരപ്പനങ്ങാടി മണ്ഡലം കെ.എസ്.യു കമ്മിറ്റി ധർണ നടത്തിയത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി മണ്ഡലം കെ.എസ്.യു. പ്രസിഡണ്ട് അബിൻ കൃഷ്ണ അധ്യക്ഷനായി.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എൻ.പി. ഹംസ കോയ യു.ഡി.എഫ് ചെയർമാൻ കെ.പി.ഷാജഹാൻ, സുധീഷ് പാലശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു. പി.ഒ. റഷീഖ് സ്വാഗതവും സഫ്വാൻ പുത്തരിക്കൽ നന്ദിയും പറഞ്ഞു.
