NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഓടുന്ന കാറിനു മുകളില്‍ മരം വീണ് 57കാരിക്ക് ​ദാരുണാന്ത്യം

ചെന്നൈയിൽ ഓടുന്ന കാറിനു മുകളിൽ മരം വീണ് 57കാരിക്ക് ദാരുണാന്ത്യം.  ഓവർസിസ് ബാങ്ക് മാനേജരായ വാണി കബിലനാണ് മരിച്ചത്. കെകെ നഗറിലെ ഓഫീസിൽ നിന്ന് മടങ്ങി വരുന്ന വഴി  ലക്ഷ്മണ സ്വാമി റോഡിൽ പി ടി രാജൻ സാലലേക്ക് സമീപമാണ് അപകടം.

കൂടെയുണ്ടായിരുന്ന സഹോദരിക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. മഴവെള്ളം ഒഴുകിപ്പോകാനുള്ള കുഴിയെടുക്കലാണ് മരം വീഴാൻ ഇടയാക്കിയതെന്നാണ് ആരോപണം.

എന്നാൽ ഈ ചെന്നൈ കോർപ്പറേഷൻ അധികൃതർ നിഷേധിച്ചു. സംഭവത്തിൽ കോർപ്പറേഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. “അപകടം നടന്ന സ്ഥലത്ത് കഴിഞ്ഞ രണ്ട് ദിവസമായി മഴവെള്ളം ഒഴുക്കിവിടുന്ന ജോലികളൊന്നും നടന്നിട്ടില്ലന്നും. ജൂൺ 22-ന് കുഴിയെടുക്കുന്ന ജോലി നിർത്തിവച്ചെന്നും അധികൃതർ പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ട് കെ കെ നഗറിലാണ് സംഭവം നടന്നത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയാണ് ചെന്നൈയിൽ പെയ്യുന്നത്. വരും ദിവസങ്ങളിലും ഇവിടെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia