NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ജീവന് ഭീഷണി, നാളെ എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയും: സ്വപ്‌ന സുരേഷ്

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്‌ന സുരേഷ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയോട് പറഞ്ഞു. നാളെയും മൊഴി നല്‍കുമെന്നും ശേഷം മാധ്യമങ്ങളോട് കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും സ്വപ്ന അറിയിച്ചു.

 

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ എറണാകുളം ജില്ലാകോടതി അനുമതി നല്‍കിയിരുന്നു. സ്വപ്‌ന നല്‍കിയ അപേക്ഷയെ തുടര്‍ന്നായിരുന്നു ഇത്. കേസിലെ പ്രതി കൂടിയായ സ്വപ്ന മൊഴി രേഖപ്പെടുത്തുന്നതിനായി എറണാകുളം ജില്ലാ കോടതിയെയാണ് സമീപിച്ചത്.

സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി ലഭിച്ചാല്‍ അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സഹായകരമാണ്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ കേന്ദ്ര ഏജന്‍സികള്‍ സമ്മര്‍ദം ചെലുത്തിയെന്ന് സ്വപ്നയുടേതായി പുറത്തു വന്ന മൊഴി പൊലീസിന്റെ പ്രേരണയിലാണെന്ന് സ്വപ്ന തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

തെളിവ് നശിപ്പിക്കല്‍, ഇഡിയുടെ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു, ഗൂഢാലോചന തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ഇഡി അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്വപ്നയുടെ മൊഴിയെടുക്കാന്‍ ഇഡി നേരത്തേ വിളിപ്പിച്ചിരുന്നുവെങ്കില്‍ ഹാജരായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *