NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നിയമസഭയില്‍ അസഭ്യവാക്ക് ഉപയോഗിച്ചു; കോണ്‍ഗ്രസ് എം.എല്‍.എയെ നിയമസഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയില്‍ അസഭ്യ വാക്കുകള്‍ ഉപയോഗിച്ചതിന് മുതിര്‍ന്ന പാര്‍ട്ടി നേതാവും ഉന എം.എല്‍.എയുമായ പുഞ്ച വന്‍ഷിനെ ഏഴ് ദിവസത്തേക്ക് സസ്‌പെന്റ് ചെയ്തു.

സ്പീക്കര്‍ നിമാബെന്‍ ആചാര്യയാണ് പുഞ്ച വന്‍ഷിനെ സസ്‌പെന്റ് ചെയ്തത്. ഇതിന് പിന്നാലെ ഗുജറാത്തിലെ കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ വെള്ളിയാഴ്ച നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.  14ാം ഗുജറാത്ത് നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ മൂന്നാം ദിവസത്തെ ചോദ്യോത്തര വേളയില്‍,

സുരേന്ദ്രനഗറിലെ മൃഗാശുപത്രികളില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്ന് കോണ്‍ഗ്രസ് നിയമസഭാംഗം ഹര്‍ഷാദ് റിബാദിയ ചോദ്യം ഉന്നയിക്കുകയും ബി.ജെ.പി മന്ത്രി രാഘവ്ജി പട്ടേല്‍ ചോദ്യത്തിന് മറുപടി പറയുമ്പോള്‍, മന്ത്രി നല്‍കുന്ന വിവരങ്ങള്‍ ശരിയല്ലെന്ന് വന്‍ഷി മറുപടി നല്‍കി. ഇതോടെ ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സാംഗ്‌വിയും എഴുന്നേറ്റ് ഇടപെടാന്‍ ശ്രമിച്ചു. അസഭ്യവാക്ക് ഉപയോഗിച്ചതിന് പിന്നീട് പുഞ്ച വന്‍ഷി ഖേദം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *