NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ലഹരിക്കെതിരെ ശക്തമായ ജനകീയ മുന്നേറ്റം : പരപ്പനങ്ങാടി നഗരസഭയിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0’ പരിപാടികൾക്ക് തുടക്കമായി

പരപ്പനങ്ങാടി : സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണ്ണമായി തടയുന്നതിനായി കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിയുടെ ഭാഗമായി പരപ്പനങ്ങാടി നഗരസഭയിൽ വിപുലമായ ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു. പരപ്പനങ്ങാടി മുനിസിപ്പൽ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭാധ്യക്ഷ പി. സുബൈദ ഉദ്ഘാടനം നിർവ്വഹിച്ചു.
ലഹരിയില്ലാത്ത നാളേക്കായി നമുക്ക് ഒരുമിക്കാം എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച പരിപാടിയിൽ തൂഫാൻ ഫ്ലാഗ് ഉയർത്തി. പങ്കെടുത്തവർ തൂഫാൻ പ്രതിജ്ഞയെടുത്ത് തൂഫാൻ വാരിയർ പ്രഖ്യാപനം നടത്തി. പോലീസിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ഏകോപനത്തോടെ നടന്ന പരിപാടിയിൽ പരപ്പനങ്ങാടി പോലീസ് എസ്.എച്ച്.ഒയുടെ -യുടെ നേതൃത്വത്തിൽ പ്രത്യേക ബോധവൽക്കരണ ക്ലാസ്സും നടന്നു.
കൂടാതെ അവബോധം സൃഷ്ടിക്കുന്നതിനായി ലഹരി വിരുദ്ധ വീഡിയോ പ്രദർശനവും നഗരസഭ സംഘടിപ്പിച്ചിരുന്നു. പരിപാടിയിൽ നഗരസഭാ ഉപാധ്യക്ഷൻ ഷമീം കിഴക്കിനകത്ത് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ  ഉമ്മുക്കുലുസു, നസീബ, നൗഷാർബാൻ, ഉസ്മാൻ, ഫൈറൂസ തസ്‌നി, നഗരസഭാ സെക്രട്ടറി ബൈജു പുത്തലതൊടി. ക്ലീൻ സിറ്റി മാനേജർ സുബ്രഹ്മണ്യൻ. കൗൺസിലർമാരായ സുമീറാണി, മഞ്ജുഷ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!