NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഭയ്യാ എന്ന് വിളിച്ച് ബഹുമാനിച്ചില്ലെന്ന് ;  പരപ്പനങ്ങാടിയിൽ സഹപ്രവർത്തകന്റെ തലയ്ക്കടിടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

പരപ്പനങ്ങാടി : പരപ്പനങ്ങാടി മുണ്ടിയൻകാവിലെ ക്വാർട്ടേഴ്സിൽ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ അടിപിടിയിൽ സഹപ്രവർത്തകന്റെ തലയോട്ടിക്ക് പൊട്ടൽ ഉണ്ടാക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഒഡിഷ കോരപുട് സ്വദേശി വിജയ് ഗണ്ട (45)  യെയാണ്  പരപ്പനങ്ങാടി പോലീസ് പിടികൂടിയത്. ഒഡിഷ സ്വദേശിയായ ബുപനാണ് (36) ക്രൂരമർദ്ദനത്തിനിരയായത്.
കഴിഞ്ഞ വെള്ളി രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. മുണ്ടിയൻകാവിലെ ഒരു ബിൽഡിംഗ് ക്വാർട്ടേഴ്സിലെ ടെറസിന് മുകളിലുള്ള ബാത്ത്റൂമിൽ നിൽക്കുകയായിരുന്ന ബുപന് നേരെ പ്രതി അതിക്രമം നടത്തുകയായിരുന്നു. ഭയ്യാ (ചേട്ടൻ) എന്ന് വിളിച്ച് ബഹുമാനിച്ചില്ലെന്നാരോപിച്ചുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്.
പ്രതി കയ്യിലുണ്ടായിരുന്ന വലിയ കല്ല് ഉപയോഗിച്ച് ബുപന്റെ തലയ്ക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് തലയോട്ടിക്ക് പൊട്ടൽ സംഭവിച്ച ബുപൻ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തെ തുടർന്ന് പരപ്പനങ്ങാടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ സംഭവസ്ഥലത്തു നിന്നും പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി തിരൂർ സബ്ജയിലിലേക്ക് റിമാൻഡ് ചെയ്തു. പരപ്പനങ്ങാടി എ.ഐ. ജയപ്രകാശ്, എ.എസ്.ഐ. സ്വപ്ന, എസ്.സി.പി.ഒമാരായ ജയേഷ്, അജീഷ്, സാൻ സോമൻ, സി.പി.ഒമാരായ അർജുൻ, മുസ്തഫ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!