പരപ്പനങ്ങാടിയിൽ കേരള പത്രപ്രവർത്തക അസോസിയേഷന്റെ 2022 ലെ കലണ്ടർ പ്രകാശനം
പരപ്പനങ്ങാടി: കേരള പത്രപ്രവർത്തക അസോസിയേഷന്റെ 2022 ലെ കലണ്ടർ പ്രകാശനം മുനിസിപ്പൽ ചെയർമാൻ എ. ഉസ്മാൻ മുതിർന്ന മാധ്യമ പ്രവർത്തകനും ചന്ദ്രിക സീനിയർ റിപ്പോർട്ടറുമായ എ.അഹമ്മദുണ്ണിക്ക് നൽകി നിർവ്വഹിച്ചു.
ജില്ലാ സിക്രട്ടറി തോട്ടത്തിൽ പ്രവീൺ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ കെ.ഷഹർബാൻ മുഖ്യാതിഥിയായി.
സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സി. നിസാർ അഹമ്മദ്, കൗൺസിലർ ടി.ആർ റസാഖ്, ഹംസ കടവത്ത് മാധ്യമം, പ്രസ് ഫോറം സിക്രട്ടറി നൗഷാദ് സുപ്രഭാതo , ബാലൻ മാസ്റ്റർ വീക്ഷണം, ഇഖ്ബാൽ പാലത്തിങ്ങൽ മാതൃഭൂമി, ബാലൻ വിളിക്കുന്ന് മനോരമ, ബാലകൃഷ്ണൻ ജന്മഭൂമി, ഹംസ കളത്തിങ്ങൽ പ്രസംഗിച്ചു.
