പതിനാറുങ്ങൽ വടക്കേമമ്പുറത്ത് വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു.
തിരൂരങ്ങാടി; പന്താരങ്ങാടി പതിനാറുങ്ങൽ വടക്കേ മമ്പുറം പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പതിനാറുങ്ങൽ കാരെയിൽകാട്ടിൽ യൂസുഫിന്റെ മകൻ അദ്‌നാൻ (14) ആണ് മരിച്ചത്.

കടലുണ്ടി പുഴയിൽ പതിനാറുങ്ങൽ വടക്കേമമ്പുറം പാലാത്ത് കടവിൽ വൈകീട്ട് നാല് മണി മുതൽ കുട്ടിയുടെ സൈക്കിലും ഡ്രെസ്സും കണ്ടതിനെ തുടർന്ന് നാട്ടുകാരും പോലീസും സന്നദ്ധ പ്രവർത്തകരും നടത്തിയ തിരച്ചിലിലാണ് പുഴയിൽ നിന്നും മൃതദേഹം കണ്ടെടുത്തത്.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രീയിലേക്ക് മാറ്റി.
മാതാവ്: ആബിദ
സഹോദരങ്ങൾ :- അസീബ്, അഫ്നാൻ ,
സഹോദരി :- സഹ്‌റ ഫാത്വിമ
പതിനാറുങ്ങൽ വിദ്യ നഗർ മിശ്ക്കാത്തുൽ ഉലൂം മദ്റസ 7-ാം ക്ലാസ് വിദ്യാർത്ഥിയുംതിരൂരങ്ങാടി ഓറിയന്റൽ ഹൈസ്കൂൾ 9-ാം ക്ലാസ് വിദ്യാർത്ഥിയുമാണ്
