നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം തടയണമെന്ന് ദിലീപ്
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ഹൈക്കോടതിയില്‍ നടന്‍ ദിലീപ്. അന്വേഷണ സംഘം ഹൈക്കോടതിയില്‍ നല്‍കിയ തുടന്വേഷണ റിപ്പോര്‍ട്ട് തടയണമെന്നും ആവശ്യം,.വിചാരണയ്ക്കായി ഒരു മാസം അനുവദിച്ചത് നീതികരിക്കാനാവില്ലെന്നും ദിലീപ് പറഞ്ഞു.
അതേസമയം, ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യഹര്‍ജിയില്‍ കോടതി ഇന്ന് വിധി പുറപ്പെടുവിച്ചേക്കും.
ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട ഫോണുകളില്‍ തങ്ങളുടെ കൈവശമുളളത് ഹാജരാക്കിയെന്നും ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാകും പ്രതിഭാഗം വാദിക്കുക.
കേസിനെ വഴി തിരിച്ചുവിടാന്‍ പ്രതിഭാഗം ശ്രമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട മുഴുവന്‍ ഫോണുകളും ഹാജരാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ അറിയിക്കും. അതുകൊണ്ടുതന്നെ ദിലീപിന്റെയും കൂട്ടുപ്രതികളുടേയും മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.
