NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കല്ലമ്പലത്തെ സര്‍ക്കാര്‍ ജീവനക്കാരന്റെ മരണം; കൊലപാതകമെന്ന് പൊലീസ്‌

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം കല്ലമ്പലത്തെ സര്‍ക്കാര്‍ ജീവനക്കാരന്റെ മരണം കൊലപാതകം ആണെന്ന് പൊലീസ്. പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍ അജി കുമാറാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് ഇയാളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അജി കുമാറിന്റെ ശരീരത്തില്‍ 12ഓളം മുറിവുകള്‍ ഉണ്ടായിരുന്നു. ഊ മുറിവുകളാണ് മരണത്തിന് കാരണം.

അതേ സമയം അജികുമാറിന്റെ രണ്ട് സുഹൃത്തുക്കളും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. അജിത്ത്, ബിനുരാജ് എന്നിവരാണ് മരിച്ചത്. രണ്ട് വാഹനാപകടങ്ങളിലാണ് ഇവര്‍ മരിച്ചത്. അജിത്തിനൊപ്പം ഉണ്ടായിരുന്ന പ്രമോദ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

അജി കുമാറിന്റെ ഒപ്പമിരുന്ന് മദ്യപിച്ച സുഹൃത്തുക്കളാണ് അയാളെ കൊന്നത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മദ്യപാനത്തിന് ഇടയില്‍ സുഹൃത്തുക്കള്‍ അജി കുമാറിനെ കൊല്ലുകയായിരുന്നു. പിന്നീട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കൂട്ടത്തിലുണ്ടായ സജീവ് എന്നയാള്‍ അജിത്തിനെ വാഹനമിടിച്ച് കൊല്ലുകയായിരുന്നു. സംഭവത്തില്‍ സജീവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളില്‍ നിന്നാണ് കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed