പരപ്പനങ്ങാടിയിൽ പോക്സോ കേസിൽ യുവതി അറസ്റ്റിൽ .
പരപ്പനങ്ങാടി : പരപ്പനങ്ങാടിയിൽ പോക്സോ കേസിൽ യുവതി അറസ്റ്റിൽ. ചിറമംഗലം സ്വദേശിനിയായ പെൺകുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ ചിറമംഗലം ഒറ്റത്തയ്യിൽ വീട്ടിൽ മുജീബിന്റെ ഭാര്യ സമീറ (30) യെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
ഈ കേസിലെ ഒന്നാം പ്രതിയായ ഹരിദാസനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹരിദാസനെ ചോദ്യം ചെയ്തതിൽ സമീറയുടെ പങ്ക് ബോധ്യപ്പെട്ടതിനെ തുടർന്നായിരുന്നു അറസ്റ്റ്.
ഹരിദാസനെ കുറ്റകൃത്യത്തിന് സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്ത കാര്യത്തിന് അറസ്റ്റ് ചെയ്ത പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു. പ്രതിയുടെ ഭർത്താവായ മുജീബിനെ കഴിഞ്ഞ ദിവസം കഞ്ചാവ് കേസിൽ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
