NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പൊളിച്ച് കൊണ്ടിരുന്ന വീടിനുള്ളിൽ മനുഷ്യ അസ്ഥികൂടം; പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിൽ

പൊളിച്ചുകൊണ്ടിരുന്ന പഴയ കെട്ടിടത്തിൽ നിന്ന് മനുഷ്യൻറെ അസ്ഥികൂടം കണ്ടെത്തി. ആലപ്പുഴ കല്ലുപാലത്തിന് സമീപമാണ് കെട്ടിടത്തിൽ നിന്ന് മനുഷ്യൻറെ അസ്ഥികൂടം പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിൽ കണ്ടത്.

പ്രദേശത്ത് പൊലീസ് പരിശോധന നടത്തുകയാണ്. ഒരു പഴയ വീടിന്റെ തറ പൊളിക്കുന്നതിനിടെയാണ് അസ്ഥികൂടം തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുന്നത്.

രണ്ട് തലയോട്ടികളും മറ്റ് ശരീരാവശിഷ്ടങ്ങളുമാണ് പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഈ കെട്ടിടം ദീർഘനാളുകളായി ഉപയോ​ഗിക്കുന്നില്ല.

ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ തന്നെ മനുഷ്യന്റേതാണെന്ന് തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലാണ് അസ്ഥികൂടം. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *