തലപ്പാറ പി.കെ.എസ് തങ്ങൾ നിര്യാതനായി.


തിരൂരങ്ങാടി: സുന്നി പ്രസ്ഥാന നേതൃ രംഗത്ത് നിറസാന്നിധ്യവും കാരന്തൂർ മർകസ് കമ്മിറ്റി അംഗവുമായ തലപ്പാറ പി.കെ.എസ് പൂക്കോയ തങ്ങൾ ( 65) നിര്യാതനായി.
കോവിഡിനെ തുടർന്ന് ഏതാനും ദിവസമായി മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
പ്രമുഖ സയ്യിദ് കുടുംബമായ പാറക്കടവ് തുറാബ് കുടുംബാംഗമായ തങ്ങൾ പരേതനായ സയ്യിദ് മുഹമ്മദ് കോയ തങ്ങളുടേയും സയ്യിദത്ത് ആഇശാ ബീവിയുടേയും മകനാണ്.
മലപ്പുറം മഅദിൻ കമ്മിറ്റി അംഗം, ഫറോക് ഖാദിസിയ്യ പ്രസിഡണ്ട്, മുട്ടിച്ചിറ മജ്മഉത്തസ്കിയ്യ പ്രസിഡണ്ട്, വെളിമുക്ക് വാദി ബദ്ർ പ്രസിഡണ്ട് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
ആയൂർവേദ, യൂനാനീ ചികിത്സാസാരംഗത്ത് അറിയപ്പെട്ട തങ്ങൾ 40 വർഷത്തിലേറെയായി തലപ്പാറയിൽ ചികിത്സ നടത്തി വരികയായിരുന്നു.
ഭാര്യ: സയ്യിദത്ത് ആഇശ .
മക്കൾ: സയ്യിദ് ഹബീബ് തുറാബ് സഖാഫി (മുദരിസ് പൊന്നാനി വലിയ ജുമുഅത്ത് പള്ളി),
സയ്യിദ് സൈനുൽ ആബിദ് സഖാഫി (മുദരിസ് ആക്കോട് ദാറുത്തഖ് വ),
സയ്യിദ് ഹാഫിള് സ്വാദിഖ് തുറാബ് (ഇമാം യു എ ഇ ഔഖാഫ്),
സയ്യിദത്ത് ഹഫ്സസത്ത് ബീവി.
പരേതനായ സയ്യിദ് സ്വാലിഹ് തുറാബ്.
മരുമക്കൾ: സയ്യിദ് ഹാശിം തങ്ങൾ ബാഫഖി കൊയിലാണ്ടി, സയ്യിദത്ത് ഫാത്വിമാബി, സയ്യിദത്ത് ഹുസ്ന ബീവി, സയ്യിദത്ത് അസ്മിറബീവി.
സഹോദരങ്ങൾ: സയ്യിദ് ആറ്റക്കോയ തങ്ങൾ, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി (എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട്), സയ്യിദത്ത് കുഞ്ഞിബീവി, സയ്യിദത്ത് ആറ്റബീവി, സയ്യിദത്ത് മുല്ല ബീവി, സയ്യിദത്ത് ലൈല ബീവി.
മയ്യിത്ത് മുട്ടിച്ചിറ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.