NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അധ്യാപക നിയമനം, റിസർച് അസിസ്റ്റന്റ് നിയമനം

അധ്യാപക നിയമനം

ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ അഡിഷണൽ ബാച്ചുകളിലേക്ക് 2025-26 അധ്യയന വർഷം ഒഴിവു വരുന്ന എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ്, കൊമേഴ്‌സ്, പൊളിറ്റിക്കൽ സ്വയൻസ്, ഇക്കണോമിക്‌സ്, സോഷ്യോളജി, ഹിസ്റ്ററി, ബോട്ടണി, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, മലയാളം, അറബി, ഉർദു തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി മെയ് 13ന് രാവിലെ ഒമ്പതിന് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.  ഫോൺ: 0483 2839492, 9447429969.

റിസർച് അസിസ്റ്റന്റ് നിയമനം

സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റർ കേരളയിൽ റിസർച് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. സയൻസ്, ഹെൽത്ത്, സോഷ്യൽ സയൻസ് വിഷയങ്ങളിലുള്ള ബിരുദവും എം.പി.എച്ച്/എം.എസ്.സി നഴ്‌സിംഗ്/എം.എസ്.ഡബ്ല്യു എന്നിവയിലുള്ള ബിരുദാനന്തര ബിരുദവും നിർബന്ധം. പ്രായപരിധി 35 വയസ്സ്. മെയ് 15നകം അപേക്ഷിക്കണം. shsrc.kerala.gov.in.

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!